Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Major Reforms

കൂ​​​​​​​​​റു​​​​​​​​​മാ​​​​​​​​​റ്റത്തിന് 50 കോ​​​​​​​​ടി രൂ​​​​​​​​പ വാ​​​​​​​​ഗ്ദാ​​​​​​​​ന​​​​​​​​മെന്ന് സ​​​​​​​​​ഞ്ജ​​​​​​​​​യ് റൗ​​​​​​​​​ത്ത്

മ​​​​​​​​​ഹാ​​​​​​​​​രാ​​​​​​​​​ഷ്‌​​​​​​​​​ട്ര​​​​​​​​​യി​​​​​​​​​ൽ എം​​​​​​​​​പി​​​​​​​​​മാ​​​​​​​​​രെ കൂ​​​​​​​​​റു​​​​​​​​​മാ​​​​​​​​​റ്റാ​​​​​​​​​ൻ 50 കോ​​​​​​​​ടി രൂ​​​​​​​​പ വാ​​​​​​​​ഗ്ദാ​​​​​​​​ന​​​​​​​​മു​​​​​​​​ണ്ടെ​​​​​​​​ന്ന് ഉ​​​​​​​​​ദ്ധ​​​​​​​​​വ് പ​​​​​​​​​ക്ഷ നേ​​​​​​​​​താ​​​​​​​​​വ് സ​​​​​​​​​ഞ്ജ​​​​​​​​​യ് റൗ​​​​​​​​​ത്ത് ആ​​​​​​​​​രോ​​​​​​​​​പി​​​​​​​​​ച്ചു. ഇ​​​തി​​​ൽ 15 കോ​​​ടി രൂ​​​പ ആ​​​ദ്യം കൈ​​​മാ​​​റു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തെ​​​ന്നും റൗ​​​ത്ത് ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

2022ലേ​​​​​​​​തു​​​പോ​​​​​​​​ലെ പാ​​​​​​​​ർ​​​​​​​​ട്ടി​​​​​​​​യി​​​​​​​​ൽ പി​​​​​​​​ള​​​​​​​​ർ​​​​​​​​പ്പി​​​​​​​​നു ശ്ര​​​​​​​​മി​​​​​​​​ച്ചാ​​​​​​​​ൽ വി​​​​​​​​മ​​​​​​​​ത​​​​​​​​രെ ശി​​​​​​​​വ​​​​​​​​സേ​​​​​​​​ന പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ക​​​​​​​​ർ വെ​​​​​​​​റു​​​​​​​​തെ വി​​​​​​​​ടി​​​​​​​​ല്ല. പാ​​​ർ​​​ട്ടി വി​​​ടാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ ആ​​​ദ്യം ത​​​ങ്ങ​​​ളു​​​ടെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്ക​​​ണം. ഞ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പാ​​​​​​​ർ​​​​​​​ട്ടി​​​​​​​യു​​​​​​​ടെ ടി​​​​​​​ക്ക​​​​​​​റ്റി​​​​​​​ലാ​​​​​​​ണ് അ​​​​​​​വ​​​​​​​ർ പാ​​​​​​​ർ​​​​​​​ല​​​​​​​മെ​​​​​​​ന്‍റി​​​​​​​ലെ​​​​​​​ത്തി​​​​​​​യ​​​​​​​ത്. ജ​​​​​​​ന​​​​​​​വി​​​​​​​ധി ലം​​​​​​​ഘി​​​​​​​ക്കാ​​​​​​​ൻ ആ​​​​​​​ർ​​​​​​​ക്കും അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​മി​​​​​​​ല്ല.

എ​​​ന്നാ​​​ൽ പാ​​​ർ​​​ട്ടി​​​യി​​​ൽ പി​​​ള​​​ർ​​​പ്പു​​​ള്ള​​​താ​​​യി ഔ​​​ദ്യോ​​​ഗി​​​ക സ്ഥി​​​രീ​​​ക​​​ര​​​ണ​​​മി​​​ല്ലെ​​​ന്നും മാ​​​ധ്യ​​​മ​​​റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും റൗ​​​ത്ത് വ്യ​​​ക്ത​​​മാ​​​ക്കി. പാ​​​ർ​​​ട്ടി പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി യോ​​​ഗം ഇ​​​ന്നു വി​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്.
യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത എം​​​പി​​​മാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

പാ​​​​​​​ർ​​​​​​​ട്ടി വി​​​​​​​ട്ടു​​​​​​​പോ​​​​​​​കാ​​​​​​​ൻ ആ​​​​​​​ഗ്ര​​​​​​​ഹി​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​ർ ആ​​​​​​​ദ്യം രാ​​​​​​​ജി​​​​​​​വ​​​​​​​യ്ക്ക​​​​​​​ണം - റൗ​​​​​​​​ത് കൂ​​​​​​​​ട്ടി​​​​​​​​ച്ചേ​​​​​​​​ർ​​​​​​​​ത്തു. പാ​​​​​​​ർ​​​​​​​ട്ടി​​​​​​​യി​​​​​​​ൽ വി​​​​​​​മ​​​​​​​ത​​​​​​​നീ​​​​​​​ക്കം ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ​​​​​​​തോ​​​​​​​ടെ റൗ​​​​​​​ത് ഡ​​​​​​​ൽ​​​​​​​ഹി​​​​​​​യി​​​​​​​ൽ ക്യാ​​​​​​​ന്പ് ചെ​​​​​​​യ്യു​​​​​​​ക​​​​​​​യാ​​​​​​​ണ്. ഇ​​​​​​​ന്ന​​​​​​​ലെ ഡ​​​​​​​​ൽ​​​​​​​​ഹി​​​​​​​​യി​​​​​​​​ൽ റൗ​​​​​​​​ത് വി​​​​​​​​ളി​​​​​​​​ച്ചു​​​​​​​​ചേ​​​​​​​​ർ​​​​​​​​ത്ത വാ​​​​​​​​ർ​​​​​​​​ത്താ​​​സ​​​​​​​​മ്മേ​​​​​​​​ള​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ മൂ​​​​​​​​ന്ന് എം​​​​​​​​പി​​​​​​​​മാ​​​​​​​​ർ മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണു പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​ത്ത​​​​​​​​ത്.

താ​​​​​​ൻ ഉ​​​​​​ദ്ധ​​​​​​വ് താ​​​​​​ക്ക​​​​​​റെ പ​​​​​​ക്ഷ​​​​​​ത്ത് ഉ​​​​​​റ​​​​​​ച്ചു​​​​​​നി​​​​​​ൽ​​​​​​ക്കു​​​​​​മെ​​​​​​ന്ന് വി​​​​​​മ​​​​​​ത​​​​​​പ​​​​​​ക്ഷ​​​​​​ത്തു​​​​​​ള്ള നാ​​​​​​ഗേ​​​​​​ഷ് പാ​​​​​​ട്ടീ​​​​​​ൽ അ​​​​​​ഷ്ടി​​​​​​ക​​​​​​റു​​​​​​ടെ മ​​​​​​ക​​​​​​ൻ കൃ​​​​​​ഷ്ണ പാ​​​​​​ട്ടീ​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞു. മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര ലെ​​​​​​ജി​​​​​​സ്ലേ​​​​​​റ്റീ​​​​​​വ് കൗ​​​​​​ൺ​​​​​​സി​​​​​​ൽ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ നാ​​​​​​ന്ദെ​​​​​​ഡി​​​​​​ലെ മ​​​​​​ഹാ വി​​​​​​കാ​​​​​​സ് അ​​​​​​ഗാ​​​​​​ഡി സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​യാ​​​​​​ണ് കൃ​​​​​​ഷ്ണ.

Latest News

Corehub Up